രണ്ട് വര്‍ഷം മുമ്പ് തീയ്യേറ്ററുകളെ ഇളക്കിമറിച്ച ചിത്രമാണ് ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ ഒന്നിച്ച് ആഭിനയിച്ച കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ ഫഹദിന്റെ വ്യത്യസ്തമായ ഷമ്മി എന്ന കഥാപാത്രത്തെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ ഷമ്മിയുടെ ഡയലോഗുകള്‍ പോലും മലയാളികള്‍ക്ക് ഇപ്പോഴും മനപാഠമാണ്.
ഇപ്പോഴിതാ ഫഹദിന്റെ ഷമ്മിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ നസ്രിയ മിസിസ് ഷമ്മിയായി എത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ ഷമ്മിയുടേയും ഷമ്മിയുടെ രൂപഭാവത്തോടെ നില്ക്കുന്ന നസ്രിയയുടേയും ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ”മിസിസ് ഷമ്മി” എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
എന്തായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തില്‍ ഷമ്മി പറയുന്ന ഷമ്മി ഹീറോയാടാ ഹീറോ എന്ന ഡയലോഗ് അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മിസിസ് ഷമ്മി ഷീറോയാടാ ഷീറോ എന്ന് ചിലര്‍ നസ്രിയയുടെ ചിത്രത്തിന് താഴെ കമന്റും ചെയ്തിട്ടുണ്ട്.
പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നസ്രിയ. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളര്‍ന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായികയായും തിളങ്ങിയ താരമാണ് നസ്രിയ. ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ് താരം.
ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന് സംവിധാനം നിര്‍വഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.