മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് അനുശ്രീ. തന്റേതായ അഭിനയശൈലികൊണ്ട് മലയാള സിനിമയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയെടുത്ത താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.
അത് മറ്റൊന്നുമല്ല അനുശ്രീയുടെ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ വിശേഷമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സഹോദരന് അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് അനുശ്രീ. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഷെയര്‍ ചെയ്തിട്ടുണ്ട്.
‘ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം..”
എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അനന്തനാരായണന്‍ എന്നാണ് കുട്ടിക്ക് പേര് ഇട്ടിരിക്കുന്നത്. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരന് അനൂപിന്റെയും ആതിരയുടെയും വിവാഹം. സഹോദരന് കുഞ്ഞു പിറക്കാന്‍ പോവുന്ന വിശേഷം മുന്‍പും അനുശ്രീ പങ്കുവച്ചിരുന്നു.