പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് യുവനടന് പൃഥ്വിരാജ്. ഇന്‍സ്റ്റാഗ്രാമിലാണ് പൃഥ്വി സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചിരിക്കുന്നത്.
”ഭാര്യയും അടുത്ത സുഹൃത്തും പങ്കാളിയും സഹയാത്രികയുമായ സുപ്രിയയ്ക്ക് ജന്മദിനാശംസകള്”- എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ഇതോടെ താരത്തിന്റെ ആരാധകരും സുപ്രിയയ്ക്ക് ആശംസകളുമായി രംഗത്തെത്തി.
ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണ തിരക്കുകളിലാണിപ്പോള്‍ പൃഥിരാജ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണിത്.
മുന്‍ വര്‍ഷങ്ങളിലും ഭാര്യയുടെ പിറന്നാളിനും വിവാഹ വാര്‍ഷികത്തിനുമെല്ലാം പൃഥ്വിരാജ് സോഷ്യല്‍ മീഡിയകളിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.