മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹ വാര്‍ത്ത പലരും ഞെട്ടലോടെയാണ് കേട്ടത്, നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ജയറാം പാര്‍വതി ജോഡികള്‍ തങ്ങളുടെ പ്രണയ രഹസ്യം പരസ്യമാക്കിയിരുന്നില്ല. കമലിന്റെ ‘ശുഭയാത്ര’ എന്ന സിനിമയ്ക്കിടെയാണ് ഈ താരപ്രണയം പരസ്യമായത്.
അതേസമയം, സിനിമയില്‍ നിന്ന് ഒരു നടിയെ കാളിദാസ് വിവാഹം ചെയ്താല്‍ പ്രണയിച്ച് വിവാഹിതരായ ജയറാമിന്റെയും പാര്‍വതിയുടെയും പ്രതികരണം എന്തായിരിക്കും?
ഇതിനുള്ള ഉത്തരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.ഒരു അഭിമുഖ പരിപാടിക്കിടെ ജയറാം പങ്കുവെച്ചതാണിത്. ‘അവന്റെ ഇഷ്ടം അങ്ങനെ ആണെങ്കില്‍ ഒരിക്കലും എതിര്‍പ്പ് പറയില്ല.
ഒരു ദിവസം അശ്വതിയോട് ഞാന്‍ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു, എതിര്‍പ്പ് ഉണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്, പക്ഷെ അശ്വതി പറഞ്ഞത് ഇങ്ങനെയാണ്. ‘അവന് അങ്ങനെയൊരു കുട്ടിയെ കല്യാണം കഴിച്ചാല്‍ ഞാന്‍ ഒരിക്കലും അവഗണിക്കില്ല. ഒരു സിനിമാക്കാരിയെ കല്യാണം കഴിക്കുന്നത് മോശമായി കണ്ടാല്‍ ഞാനും മോശമാണ് എന്നല്ലേ ‘അര്‍ത്ഥം’, അവളുടെ മറുപടി ശരിക്കും തന്നെ അതിശയിപ്പിച്ചതായി ജയറാം പറഞ്ഞു.