ഫഹദ് ഫാസില്‍ നായകനായി എത്തുന്ന വരത്തന് ഓഗസ്റ്റ് 22ന് തീയറ്ററുകളിലെത്തും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫഹദും അമലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വരത്തന്. ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ഫഹദിന്റെ പ്രകടനം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.