ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന് വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.അപര്‍ണ ബാലമുരളിയാണ് കാളിദാസന്റെ നായികയായെത്തുന്നത്. കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയില്‍ ഗണപതി, വിജയ് ബാബു, വി കെ ബൈജു, ശരത് സഭ, വിഷ്ണു തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ സംഗീതം അനില്‍ ജോണ്‍സണും കലാസംവിധാനം സാബുറമും, മേക്കപ്പ് ജിതേഷ് പൊയ്യും, കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തുവും നിര്‍വഹിക്കും..