മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റേയും ഭാര്യ അമാല്‍ സൂഫിയയുടേയും ഒന്‍പതാം വിവാഹ വാര്‍ഷികമാണ് ഇന്ന്. വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ അമാലിനോടുള്ള സ്നേഹം ഹൃദ്യമായ വാക്കുകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ…
‘സന്തോഷം നിറഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ ഒരു ദശകത്തോട് അടുക്കുന്നു! കൂടുതല്‍ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പര്‍ ഗ്ലൂ പോലെ എന്തോ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിര്‍ത്തുന്നു. ഒരു ദശാബ്ദം നീണ്ട നമ്മുടെ യാത്ര, ജീവിതത്തില്‍ ഇടറുമ്പോഴെല്ലാം പരസ്പരം ചേര്‍ത്തു പിടിച്ച് മുന്നോട്ടു തന്നെ നടക്കുന്നു. ഒന്നിച്ച് ശക്തരായി നില്ക്കുന്നു…’
എന്ന് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
View this post on Instagram
2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ഒരു ആര്‍ക്കിടെക്ട് ആണ് അമാല്‍. 2017 മെയ് മാസം അഞ്ചാം തീയതിയാണ് ഇരുവര്‍ക്കും മറിയം അമീറ എന്ന് പേരിട്ടിരിക്കുന്ന പെണ്‍കുഞ്ഞ് ജനിക്കുന്നത്.
കുഞ്ഞ് ജനിച്ചത് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പ് ഒരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകള്‍ നേര്‍ന്നിരുന്നു. ‘രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്’, എന്നാണ് ദുല്‍ഖര്‍ അന്നു കുറിച്ചത്.
അതേസമയം, നെറ്റ് ഫ്ലിക്സിന്റെ പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇന്നലെയാണ് നെറ്റ് ഫ്ലിക്സ് മാന്‍ ക്രഷ് മണ്ഡെ #MCM എന്ന ഹാഷ് ടാഗില്‍ ‘ദുല്‍ഖര്‍ പുലിയാടാ’ എന്നൊരു ട്വീറ്റ് ചെയ്തത്. നെറ്റ് ഫ്ളിക്സിന്റെ ഈ ട്വീറ്റ് ദുല്‍ഖര്‍ ആരാധകരില്‍ ആകാംക്ഷ വര്‍ധിപ്പിക്കുകയാണ്.
ദുല്‍ഖറിന്റെ ഏതെങ്കിലും സിനിമ നെറ്റ്ഫ്ളിക്സ് വഴി റിലീസിന് ഒരുങ്ങുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രത്യേകിച്ചും ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ ചിത്രീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍. ‘കുറുപ്പ്’ ഓടിടി റിലീസിന് ഒരുങ്ങുന്നു എന്ന് മുന്‍പും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.