കൊവിഡ് കാലഘട്ടത്തിന് മുമ്പ് തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് ഇനി ബോളിവുഡിലേക്ക്. വിക്രാന്ത് മസേയാണ് ചിത്രത്തില്‍ ടൊവിനോയുടെ വേഷത്തില്‍ എത്തുന്നത്. സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു ടൊവിനോ ചിത്രത്തില്‍ എത്തിയത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്.
ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, റെബേക്ക തുടങ്ങിയവരാണ് ഫോറന്‍സിക്കില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. സിറ്റി പോലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐപിഎസ് ആയിട്ടാണ് മംമ്ത ഫോറന്‍സികില്‍ എത്തിയത്.
അതേസമയം, ടൊനിനോയ്ക്ക് ഭാര്യ ലിഡിയ നല്കിയ ക്രിസ്മസ് സമ്മാനം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഫോട്ടൊഗ്രഫിയില്‍ താല്പര്യമുള്ള ടോവിനോയുടെ മനസ് അറിഞ്ഞ് ഭാര്യ നിക്കോണ്‍ ക്യാമറയാണ് സമ്മാനമായി നല്‍കിയത്.
‘കൊള്ളാം, ഇതിനെക്കാള്‍ മികച്ച എന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ആദ്യത്തെ ക്രിസ്മസ് സമ്മാനം, വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ പ്രിയപ്പെട്ട ഭാര്യ തന്നു. എന്റെ പ്രിയപ്പെട്ടവളേ, വളരെയധികം നന്ദി. മനോഹരമായ ഈ നിക്കോണ്‍ ക്യാമറയ്ക്കും, ഞങ്ങള്‍ മൂന്നുപേരെയും സ്നേഹത്തോടെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൗതുകകരമായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എപ്പോഴും മനസിലാക്കുന്നതിന് നന്ദി. നമ്മള് യാത്ര ചെയ്യുമ്പോള്‍ നിന്റെ ചിത്രങ്ങള്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നില്ല എന്നോര്പ്പിക്കാനാണോ ഇത്? ഇത് എന്നെ ഏല്‍പ്പിച്ച ഒരു ജോലിയാണോ, മനോഹരമായി പൊതിഞ്ഞ് ആഘോഷക്കാലത്ത് തന്നതാണോ? എനിക്കിത് വളരെയധികം ഇഷ്ടമായി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,”
എന്നാണ് സമ്മാനത്തെ കുറിച്ച് ടൊവിനോ കുറിച്ചത്.
View this post on Instagram