ചെന്നൈ: പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗെയുടെ (29) മരണം തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തൂരിഗെയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളുമായി വഴക്കിട്ടതായി സൂചനയുണ്ട്.
പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണ് തൂരിഗ. ശനിയാഴ്ചയാണ് തൂരിഗയെ അരുമ്പാക്കത്തെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
also read: പാലക്കാട് ഒറ്റ രാത്രിയില്‍ രണ്ട് വീടുകളില്‍ കവര്‍ച്ച; സര്‍വ്വതും വലിച്ച് വരിയിട്ട നിലയില്‍!
വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന് നടത്തിയിരുന്നു. എംബിഎ ബിരുദധാരിയായ തൂരിഗെ ഒട്ടേറെ സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. യുവ നടന്മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്. ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണു അരുമ്പാക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ആത്മഹത്യ ചെയ്യുന്നതിനെതിരെയും പെണ്‍കുട്ടികള്‍ എന്നും ശക്തരായി നില്‍ക്കണമെന്നും അഭിപ്രായപ്പെട്ട് തൂരിഗെ 2020 ഡിസംബറില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തുരിക വളരെ ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നെന്നും പ്രിയപ്പെട്ടവരില്‍നിന്നു സ്നേഹം ലഭിക്കാതിരുന്നതാണ് അവളെ തളര്‍ത്തിയതെന്നും ഈ പോസറ്റ് പങ്കുവെച്ച് തൂരിഗെയുടെ സുഹൃത്തും തമിഴ് നടിയുമായ ശരണ്യ കുറിച്ചു.