പ്രളയം ദുരിതം വിതച്ച കേരളത്തെ ആശ്വസിപ്പിക്കാന്‍ ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും. താന്‍ സ്ഥിരമായി സഹകരിക്കുന്ന ലാങ്റില് പങ്കു ചേരാന്‍ മുബൈയില്‍ നിന്നും എത്തിയ താരം, കൊച്ചി തേവരയിലെ ഗുരുദ്വാര പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. തന്റെ ആരാധകര്‍ക്കായി ഫെയ്സ്ബുക്കില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് രണ്‍ദീപ് ഹൂഡ.
നാടകനടനായിരുന്ന രണ്‍ദീപ് ഹൂഡയെ സിനിമയിലേക്ക് എത്തിക്കുന്നത് മീരാ നായരാണ്, മോണ്സൂണ് വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ. ഒന്‍സ് അപോന്‍ എ ടൈം ഇന്‍ മുംബൈ, ജന്നത്, സാഹെബ്, ബീവി ഓര് ഗാംഗ്സ്റ്റര്, ജിസം 2, സരബ്ജീത് എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. സ്പോര്‍ട്സ്, പത്രപ്രവര്‍ത്തനം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയിലും സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് റോഹ്തക് സ്വദേശിയായ ഈ നാല്പത്തിരണ്ടുകാരന്.