കൊച്ചി: നടന് ദിലീപിന് ഹൈക്കോടതി ജാമ്യം നല്കി. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് ജാമ്യം. സംഭവത്തില്‍ പ്രതികരിച്ച് കേസിലെ മുഖ്യസാക്ഷി സംവിധായകന് ബാലചന്ദ്ര കുമാര്‍ രംഗത്തെത്തി.
ദിലീപിന് ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് വെല്ലുവിളിയാകും. ശക്തനായ പ്രതി പുറത്തുനില്ക്കുമ്പോള് അന്വേഷണത്തെ ബാധിക്കും. ഒരു മുന്‍കൂര്‍ ജാമ്യത്തിന് ഇത്രത്തോളം നപടി ക്രമങ്ങള്‍ എടുത്തത് ആദ്യമായാണെന്നും തെളിവുകള്‍ നശിപ്പിക്കാനും ഫോണുകള്‍ വാഷ് ചെയ്യാനുമൊക്കെ പ്രതിക്ക് സമയം ലഭിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
also read: മരണം വരെയും പാമ്പ് പിടിക്കും, ആശുപത്രി വിട്ടതിന് പിന്നാലെ വാവ സുരേഷ്
കോടതിയോടു പോലും അങ്ങോട്ട് നിബന്ധന വെച്ചാണ് പ്രതിഭാഗം വാദിച്ചതെന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ് നടന്നതെന്നും ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം മാത്രമേ അനുവദിച്ചിട്ടുള്ളു. കേസ് അവസാനിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന് തിരിച്ചടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം ഇനിയും ബാക്കി കിടക്കുകയാണ്. പ്രതി പ്രബലനായതിനാല്‍ എന്തും സംഭവിക്കാം. കയ്യിലുള്ള തെളിവുകള്‍ പൊതു സമക്ഷത്തിലേക്ക് ചിലപ്പോള്‍ കൊണ്ടുവരും. തനിക്കൈതിരെ പീഡന ആരോപണം ഉയര്‍ത്തിയ സ്ത്രീയെ അറിയില്ല. പരാതി കൊടുത്തിട്ട് സ്റ്റേറ്റ്മെന്റ് എടുക്കാന്‍ വന്നില്ല എന്നാണ് അറിഞ്ഞത്. മൊഴിയെടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാരുമായി ആലോചിച്ചു വരാം എന്ന് പറഞ്ഞു എന്നാണ് അറിഞ്ഞത്. ദിലീപിന് വേണ്ടി താന്‍ എന്തിന് ബലിയാടാകണം എന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.