കൊച്ചി: നടന് ദിലീപ് ഫോണുകള്‍ മനപൂര്‍വ്വം ഒളിപ്പിച്ചതാണെന്ന് അന്വേഷണ സംഘം. കണ്ടെത്താന്‍ ശ്രമിക്കുന്ന ഏഴ് മൊബൈല്‍ ഫോണുകളില്‍ നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയതിന്റെ തെളിവുകള്‍ ഉണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
സാക്ഷികകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും ഈ ഫോണുകളില്‍ ഉള്ളതിനാലാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ ഇവ ഒളിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് കരുതുന്നു. അഭിഭാഷകന്റെ ഉപദേശപ്രകാരം പരിശോധനയ്ക്കായി ഫോണുകള്‍ ഐടി വിദഗ്ധന്‍ കൈമാറിയെന്നാണ് ദിലീപ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
also read: ‘വളരെ മോശം പെരുമാറ്റം ആയിരുന്നു’; ഹോട്ടലില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് പ്രിയ വാര്യര്‍
ഈ ഐടി വിദഗ്ധനെ കണ്ടെത്തി മൊഴിയെടുക്കും. ഇതിനിടെ ദിലീപിന്റെ മറ്റൊരു ഫോണ്‍ പരിശോധിച്ച ഐടി വിദഗ്ധന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന ആരോപണവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സിനിമാ സംവിധായകന് ബൈജു കൊട്ടാരക്കരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ സംവിധായകന് ബാലചന്ദ്രകുമാറും ഇക്കാര്യം അന്വേഷണസംഘത്തോട് സൂചിപ്പിച്ചിരുന്നു. ഇരുവരുടേയും മൊഴികള്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എന്നാല്‍ റോഡപകടത്തില്‍ മരിച്ച ഐടി വിദഗ്ധന്റെ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.