കൊച്ചി: കൊച്ചിയിലെ കൊതുകു ശല്യം സഹിക്കാന്‍ വയ്യാതെ കൊച്ചി കോര്പറേഷന് എതിരെ പ്രതിഷേധവുമായി നടന് വിനയ് ഫോര്‍ട്ട് രംഗത്ത്. ‘ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിന് കോര്പറേഷന്; അധികാരികള്‍ കണ്ണു തുറക്കുക’ എന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്നം. ദയവായി ഞങ്ങളെ രക്ഷിക്കണേ’ എന്ന അടിക്കുറിപ്പോടെ രക്തം ഊറ്റിക്കുടിക്കുന്ന കൊതുകിന്റെ കാര്‍ട്ടൂണ്‍ ചിത്രം വിനയ് ഫോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
also read: ആശ്വസിക്കാം, സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഇന്നത്തെ വില ഇങ്ങനെ
ദിനംപ്രതി വര്‍ധിച്ചുവരുന്ന കൊതുകുശല്യം ജനങ്ങളെ വലയ്ക്കുകയാണ്. കൊതുകുകള്‍ പെരുകുമ്പോഴും കോര്പറേഷന് കാര്യമായൊന്നും ചെയ്യുന്നില്ലെന്നു വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൊതുകു നിവാരണ പ്രവര്‍ത്തനം ശക്തമാക്കിയെന്നു കോര്പറേഷന് പറയുമ്പോഴും നഗരവാസികള്‍ക്കു കൊതുകു കടി ഒഴിഞ്ഞ നേരമില്ല. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും ഭൂരിഭാഗം കൗണ്‍സിലര്‍മാരും പങ്കുവച്ചത് കൊതുകുശല്യം മൂലമുള്ള പ്രശ്നങ്ങളാണ്.