കൊച്ചി : സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ഇന്നലെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലാണ് അവരിപ്പോഴും.
കെപിഎസി ലളിതയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് മാത്രമേ തുടര്‍ ചികിത്സയില്‍ തീരുമാനമെടുക്കൂ എന്നും അമ്മ ജനറല്‍ സെക്രട്ടറിയും അഭിനേതാവുമായ ഇടവേള ബാബു പറഞ്ഞു.
നടിയുടെ വിദഗ്ധ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.തമിഴ് ചിത്രത്തില്‍ അഭിനയിച്ച് തിരിച്ച് വന്നതിന് ശേഷമാണ് ശാരീരിക അസ്വസ്ഥതകള്‍ മൂര്‍ച്ഛിക്കുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. കേരളാ ലളിതകലാ അക്കാഡമി ചെയര്‍പേഴ്സണ്‍ കൂടി
ആണ് കെപിഎസി ലളിത.