കൊച്ചി: നടന് ജോജു ജോര്‍ജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നും പൊലീസ്. ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിന് എതിരെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോജു മദ്യപിച്ചാണ് സംസാരിച്ചതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചത്.
സിനിമാ നടനായതുകൊണ്ട് തനിക്കൊന്നും പറയാന്‍ പാടില്ലെന്നാണോയെന്ന് ജോജു ചോദിച്ചു. എനിക്ക് ഷോ കാണിക്കേണ്ടതില്ല, ആവശ്യത്തിന് ഷോ ഞാന്‍ സിനിമയില്‍ കാണിക്കുന്നുണ്ട്, അതില്‍ കൂടുതലൊന്നുമില്ലല്ലോ? ഇനി വിവാദത്തിനില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് ഒരു സാധാരണക്കാരന്റെ ഭാഷയില്‍ പറയുക മാത്രമാണ് ചെയ്തതെന്നും ജോജു പറഞ്ഞു.
ഒന്നു പ്രതികരിച്ചപ്പോള്‍ എനിക്കെതിരെ സ്ത്രീകളെ അപമാനിച്ചെന്ന് കെട്ടിചമച്ചു. ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷമായിരുന്നു ജോജുവിന്റെ പ്രതികരണം. ജോജു മദ്യപിച്ചെത്തിയാണ് ബഹളം വച്ചതെന്നും വാഹനത്തില്‍ മദ്യക്കുപ്പികള്‍ കണ്ടിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നില്ലെന്നും ജോജു മദ്യപിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, വനിതാ പ്രവര്‍ത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.