നടന് ദിലീപിന് ജന്മദിനാശംസകള് നേര്‍ന്ന് മകള്‍ മീനാക്ഷി. ‘ജന്മദിനാശംസകള് അച്ഛാ..ഞാന്‍ താങ്കളെ സ്നേഹിക്കുന്നു..’ അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ രണ്ടാമത്തെ മകള്‍ മാമാട്ടിയെന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം.
അനുജത്തിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. 54-ാം ജന്മദിനമാഘോഷിക്കുകയാണ് ദിലീപ്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ദിലീപിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.