പുകവലിക്കുന്ന ചിത്രം പങ്കുവെച്ചതിനു പിന്നാലെ നടി റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം. ‘ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍’ എന്ന ടാഗ്ലൈനില് പങ്കുവച്ച ചിത്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടക്കുന്നത്. നടി പുകവലിക്കുന്ന ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ വഴിതെറ്റിക്കുമെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.
പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നുമാണ് വിമര്‍ശനം. ഇക്കാര്യങ്ങളില്‍ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും സഹായം ചെയ്യുകയോ അല്ലാതെ ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തുഗുണം എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.