അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി. ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മകളെ കൈപിടിച്ച് എഴുതിക്കുന്ന ചിത്രം ദിലീപ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ് മഹബാലക്ഷ്മി ഹരിശ്രീ കുറിച്ചത്. ദിലീപിനൊപ്പം കാവ്യയെയും മീനാക്ഷിയെയും ചിത്രത്തില്‍ കാണാം. ഒപ്പം ഒരു ചിത്രം കൂടി ദീലീപ് പങ്കുവെച്ചു. അതില്‍ മീനാക്ഷിയുടെ നെഞ്ചില്‍ ചാഞ്ഞ് കിടക്കുകയാണ് മഹാലക്ഷ്മി.
‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം’. ദിലീപ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ആദ്യാക്ഷരം കുറിച്ച മഹാലക്ഷ്മിക്ക് നിരവധിപ്പേരാണ് നന്മകള് നേരുന്നത്.