ഏതാനും സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹമോചനം. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍ അഗസ്റ്റിന്.
ഇരുപത്തി മൂന്ന് വയസുള്ള ഒരു കുട്ടിയുടെ പെട്ടന്നെടുത്ത തീരുമാനം മാത്രമായിരുന്നു വിവാഹം എന്ന് ആന്‍ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ‘ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍’- ആന്‍ പറഞ്ഞു.
‘ ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു, ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ.’-ആന്‍ കൂട്ടിച്ചേര്‍ത്തു.
2014ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണിന്റെയും ആനിന്റെയും വിവാഹം. രണ്ടു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. തുടര്‍ന്ന് 3 വര#്ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്.