മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന് അലി അക്ബര്‍. പൊതുജനങ്ങളില്‍ നിന്നും പണം സംഭാവനയായി സ്വീകരിച്ചാണ് അലി അക്ബര്‍ സിനിമ ഒരുക്കുന്നത്.
‘1921 പുഴ മുതല്‍ പുഴ വരെ’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ നിര്‍മ്മാണം പാതി വഴി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി തനിക്ക് ഇനിയും സഹായം ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അലി അക്ബര്‍ കുറിക്കുന്നു.
വൈഷമ്യത്തോടെയാണ് താന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു. സിനിമയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നേരത്തെയും അലി അക്ബര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് രംഗത്തെത്തിയത്.
അലി അക്ബറിന്റെ ഫേസ്ബുക്ക് കുറിപ്പ്
തിരക്കിലാണ്… തീര്‍ക്കണ്ടേ നമ്മുടെ സിനിമ..
ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും.. ഇനിയും അല്പം മുന്പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം…
സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്..
കൂടെ നില്‍ക്കണം…
നന്മയുണ്ടാകട്ടെ..