തെന്നിന്ത്യന്‍ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാവുകയാണെന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ നിരവധി പേര് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സാമന്തയെ ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വനിതാ വിജയകുമാര്‍.
സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. ‘സമൂഹം എന്നൊന്നില്ല, നിന്റെ ജീവിതം ജീവിക്കൂ, ആളുകള്‍ നമ്മള് പകര്‍ത്തുന്ന ചിത്രങ്ങളേ കാണൂ, വീഡിയോ വ്യത്യസ്തമായിരിക്കും. ജീവിതം വളരെ അമൂല്യമാണ്, അതിനെക്കുറിച്ച് ആശങ്കപ്പെട്ട് നഷ്ടപ്പെടുത്തേണ്ടതല്ല. എന്തിനും ഒരു കാരണമുണ്ട്. മുന്നോട്ട് പോവുക. നിങ്ങള്‍ക്ക് എല്ലാ കരുത്തും ആശംസിക്കുന്നു’എന്നാണ് വനിത സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
വിവാഹം ചെയ്ത് നാല് വര്‍ഷം തികയാന്‍ ഏതാനും നാളുകള്‍ മാത്രം നില്‍ക്കെയാണ് ഇരുവരുടെയും വിവാഹമോചന വാര്‍ത്ത പുറത്തെത്തുന്നത്. അതിനും വളരെ മുന്‍പ് തന്നെ ഇവരുടെ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടെന്ന് ആരാധക സമൂഹവും സംശയിച്ചിരുന്നു