കോവിഡ് പ്രതിസന്ധിയില്‍ വരുമാനമാര്‍ഗം നിലച്ച് പട്ടിണിയിലായവരില്‍ സിനിമയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുമുണ്ട്. സൂപ്പര്‍താരങ്ങള്‍ അടക്കം ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമാമേഖല പുത്തനുണവോടെ തിരിച്ചുവരികയാണ്.
എന്നാല്‍ ഇപ്പോഴും സഹായം തുടരുകയാണ് തമിഴ്നടന്‍ വിജയ് സേതുപതി. പരസ്യചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ച ഒരുകോടി രൂപയാണ് അദ്ദേഹം സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന് സംഭാവനയായി നല്‍കിയത്. വീടില്ലാത്ത സിനിമാതൊഴിലാളികള്‍ക്ക് വീട് വച്ച് നല്കുന്ന പദ്ധതിയിലേക്കാണ് താരം ഈ തുക നല്‍കിയത്.
മുന്‍പ് ഇതേ ആവശ്യത്തിന് സംഘടന താരത്തെ സമീപിച്ചപ്പോള്‍ അന്ന് അദ്ദേഹത്തിന് സഹായിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് പരസ്യവരുമാനത്തില്‍ നിന്നും ഈ തുക നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിജയ് സേതുപതിയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.