സിനിമാ താരങ്ങളുടെ പൂര്‍വകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രെഡിംഗ് ആകാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് എന്നും ആകാംഷയാണ്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഭാവന.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്. ”അധികമൊന്നും മാറിയിട്ടില്ല,” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. ‘എന്ത് സുന്ദരിയാ, എന്ത് മാറ്റമാ ഇത്’, എന്നൊക്കെയാണ് ഓരോരുത്തരും കമന്റ് ചെയ്തിരിക്കുന്നത്.
മലയാളത്തില്‍ നിന്നാണ് സിനിമാ കരിയര്‍ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ ഭാവനയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഭാവനയ്ക്ക് കഴിഞ്ഞു.
മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.