ആരാധകരേറെയുള്ള തെന്നിന്ത്യന്‍ സിനിമാതാരമാണ് നടി ഷംന കാസിം. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ വീഡിയോകളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമെല്ലാം വൈറലാവാറുണ്ട്. എന്നാല്‍ തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ ജഡ്ജായി പങ്കെടുക്കുന്ന ഷംന കാസിമിന്റെ ഒരു സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയതായിരുന്നു മലയാളി കൂടിയായ ഷംന കാസിം. ഷോയില്‍ നല്ല പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയുമാണ് നടി ചെയ്തത്. ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവായി എത്തിയ ഷംന, അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത മത്സരാര്‍ത്ഥിയെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിച്ചു.
മത്സരാര്‍ത്ഥിയായ യുവാവിന്റെ കവിളില്‍ കടിക്കുകയും ചെയ്തു. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ യുവതിയെയും ഷംന ചുംബിച്ചു. ഈ വീഡിയോയ്ക്ക് വലിയ പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. എന്നാല്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്ന വിമര്‍ശനവും ശക്തമാണ്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.