പാല: മലയാള സിനിമാതാരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും. ഭാര്യ: മിനി. മക്കള്‍: ജിനി, ജിമി (മിയ ജോര്‍ജ്).