സിനിമ ചിത്രീകരണത്തിനിടെ നടന് വിശാലിന് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സിനിമയില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നത് മലയാള നടന് ബാബുരാജ് ആണ്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള നടന് ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ് ഷൂട്ടിലാണ് അപകടം പറ്റിയത്.
ബാബുരാജ് വിശാലിനെ എടുത്ത് എറിയുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു. താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശാലിന്റെ 31മത്തെ ചിത്രം ഒരുക്കുന്നത് ശരവണനാണ്. സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്.