മഴയത്ത് സ്വയം കുടപിടിച്ച് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി സംവിധായകന് പ്രിയദര്ശന് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് മോഡിയെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര് എത്തിയിരുന്നു.
മോഡിയുടെ ലാളിത്യമാണെന്നായിരുന്നു പ്രശംസിക്കുന്നവര്‍ പറഞ്ഞ വാദം. അല്ല വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നായിരുന്നു വിമര്‍ശകരുടെ വാദം.
ഇപ്പോഴിതാ ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍താരങ്ങളെ വിമര്‍ശിക്കുകയാണ് നടന് ഷമ്മി തിലകന്. സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന വിളിക്കുകയാണെങ്കില്‍ പകലും രാത്രിയും സഹായികളെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളെ എന്താണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷമ്മി തിലകന്റെ വിമര്‍ശനം.
‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക?’ഷമ്മി തിലകന് കുറിച്ചു.