അമരാവതി : വിവാദ പരാമര്‍ശങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളയാളാണ് തെലുങ്കു സിനിമയിലെ സൂപ്പര്‍ താരവും അതുപോലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമുറി ബാലകൃഷ്ണ. ഇപ്പോഴിതാ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് നന്ദമുറി ബാലകൃഷ്ണ.
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരത രത്നയെ അപമാനിച്ചുകൊണ്ടായിരുന്നു ബാലകൃഷ്ണയുടെ സംസാരം. തന്റെ അന്തരിച്ചു പോയ അച്ഛന് എന്‍ ടി ആര് ഇന്റെ കാലിലെ നഖത്തിന്റെ വില പോലുമില്ല ഭാരത രത്നത്തിനു എന്നാണ് ബാലകൃഷ്ണ പറഞ്ഞത്.
ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലേക്ക് ഓസ്കാര്‍ കൊണ്ട് വന്ന തെന്നിന്ത്യക്കാരനായ എ ആര് റഹ്മാന് ആരാണെന്നു പോലും തനിക്കറിയില്ല എന്നും ബാലകൃഷ്ണ പറഞ്ഞു. ഒരു പുരസ്കാരത്തിനും തന്റെ കുടുംബം തെലുങ്കു സിനിമയ്ക്കു നല്കിയ സംഭാവനകള്‍ക്ക് പകരമാവാന്‍ സാധിക്കില്ല എന്നും ബാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ട് ഈ അവാര്‍ഡുകള്‍ ലഭിക്കാത്തതില്‍ തന്റെ കുടുംബം അല്ലെങ്കില്‍ തന്റെ അച്ഛന് അല്ല മോശം വിചാരിക്കേണ്ടത് എന്നും തന്റെ കുടുംബത്തിലേക്ക് എത്തിച്ചേരാത്തതു കൊണ്ടുള്ള കുറച്ചില് ഈ പുരസ്കാരരങ്ങള്ക്ക് ആണെന്നും ബാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു.