സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ വിസ്മയയുടെ മരണം കേരളക്കരയെ ഒരേസമയം ഞെട്ടിക്കുകയും നോവിക്കുകയും ചെയതിരുന്നു. മക്കളുടെ ഭാവിയെക്കരുത്തി ഭര്‍തൃവീട്ടുകാര്‍ ചോദിക്കുന്നതെല്ലാം നല്‍കിയിട്ടും മകളുടെ ചേതനയറ്റ മുഖം കാണേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥയും കേരളക്കരയാകെ ചര്‍ച്ച ചെയ്തിരുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു വിസ്മയ. വിസ്മയയുടെ ഫേസ്ബുക് പേജും പോസ്റ്റുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പലരും ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ വിസ്മയ എന്ന മാളൂട്ടിയെ കണ്ടെത്തിയ ഹൃദയസ്പര്‍ശിയായ നിമിഷത്തെക്കുറിച്ച് പറയുകയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥി സൂര്യ ജെ. മേനോന്.
മാളൂട്ടി എന്നാണ് വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പേജിലെ പേര്. ഇതില്‍ നിന്നും വിസ്മയ ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന സൂര്യ ജെ. മേനോനെ ഫോളോ ചെയ്തിരുന്നു. ‘അവള് എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല’ എന്നാണ് സൂര്യ തന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
അത് തന്റെ മനസ്സിനെ എത്രത്തോളം സ്പര്‍ശിച്ചു എന്നുള്ളത് പറയാതെ പറയുകയാണ് ഒറ്റവരിക്കൊപ്പമുള്ള ഇമോജികള്‍. തന്റെ വിവാഹ വേളയിലെയും ജ്യേഷ്ഠന്റെ വിവാഹ ആഘോഷങ്ങളുടെയും ചിത്രങ്ങളാണ് വിസ്മയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭര്‍ത്താവ് കിരണിന്റെ ഒരു ചിത്രം പോലും ഇതില്‍ ഇല്ല.