കൊച്ചി: സിനിമാതാരം സാബുമോനെതിരെ രൂക്ഷവിമര്‍ശനവുമായി ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സൂര്യ ഇഷാന്. കഴിഞ്ഞ ദിവസം സാബുമോന് നടത്തിയ ട്രാന്‍സ്ഫോബിക് പരാമര്‍ശത്തിനു പിന്നാലെ സാബുവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ രംഗത്ത് വന്നിരുന്നു. ശീതളിനു പിന്നാലെ ഇപ്പോള്‍ സാബുമോനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂര്യ ഇഷാന് അടക്കമുള്ള നിരവധി ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍.
ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സാബുമോന് ട്രാന്‍സ്ഫോബിക്ക് ആയ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ‘ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബുമോന് ആരംഭിച്ച ചര്‍ച്ചകളുടെ സ്ക്രീന്‍ ഷോട്ട് പങ്കിട്ടുകൊണ്ടാണ് ശീതളും സൂര്യയും അടക്കമുള്ള ആളുകള്‍ എത്തിയിരിക്കുന്നത്.
ഒരു സാഹചര്യത്തില്‍ താന്‍ സാബു എന്ന രാജ്യദ്രോഹിയെ മനസ്സിലാക്കിയതാണെന്ന് തുറന്നു പറഞ്ഞുകൊണ്ടായിരുന്നു സൂര്യയുടെ വെളിപ്പെടുത്തല്‍. രാത്രി ആയാല്‍ മദ്യപിച്ച് ലക്കുകെട്ട് എന്തു വിടുവായിത്തവും വിളിച്ചു പറയാം എന്ന നിന്റെ നിലപാടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക തന്നെ ചെയ്യും. നിന്റെ പ്രിവിലേജുകള്‍ക്കുള്ളില്‍ നിന്നും, നിന്റെ അഹന്തയില്‍ നിന്നു കൊണ്ടും ഇവിടുത്തെ ട്രാന്സ്ക കമ്മ്യൂണിറ്റികളെ വിലയിരുത്തണ്ട എന്നാണു സൂര്യ സാബുമോനോട് പറയുന്നത്.
സൂര്യയുടെ വാക്കുകളിങ്ങനെ:
2014 നല്‍സ ജഡ്ജ്മെന്റ്, ട്രാന്‍സ്ജെന്റര്‍പോളിസി 2015, ട്രാന്‍സ്റൈറ്റ്സ് പ്രൊട്ടക്ഷന്‍ ആക്റ്റ് നിലനില്ക്ക ട്രാന്‍സ് യുവതികള്‍ പെണ്ണാണോ? ശീഖണ്ഡി എന്ന പദം ഉപയോഗിക്കാമോ എന്നുള്ള ചോദ്യങ്ങള്‍ താനും തന്റെ കൂട്ടാളികളും ചേര്‍ന്ന് ചര്‍ച്ചിക്കുന്നതിലെ ആണത്വ പ്രവിലേജും നിയമബോധം ഉണ്ടെന്ന തോന്നലും തന്റെ മാത്രം പ്രീവിലേജ് ആണെന്ന് കരുതുക. തന്റെ ഭാര്യ പ്രസവിക്കുകയാണെങ്കില്‍ (പ്രസവിച്ചോ എന്നറിയില്ല) ആ കുഞ്ഞുങ്ങളുടെ ക്രോമസോo നോക്കി തരം തിരിച്ച് വളര്‍ത്തുവാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പോലും അത് കുറ്റകരമാണ്.
നിലവില്‍ നിങ്ങള്‍ ചെയ്യുന്നത് ഒരു സോഷ്യല്‍ ക്രൈം ആണ്. അതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം. മനുസ്മൃതിയും സംഘ വലുതപക്ഷ ഐഡിയോളജിയും ഉന്നയിച്ച് കൊണ്ട് ഭരണഘടനയെയും ജസ്റ്റിസ്നെയും ഇക്വാലിറ്റിയെയും അവകാശങ്ങളെയും സെല്‍ഫ് ഡിഗിനിറ്റിയെയും നിഷ്കരുണം തള്ളി പറയുകയും തങ്ങളുടെതായ ഉട്ടോപ്യന്‍ രാജ്യം സ്വപ്നം കാണുന്ന ഈ കൊലപാതക വാസനയുള്ള ഇന്‍സെലുകളെ തിരിച്ചറിയണം. ഇവിടെത്തെ ഭരണകൂടവും നിയമവും മാധ്യമങ്ങളും പൊതു സമൂഹവും ഇവര്‍ക്കെതിരെ ജാഗരൂഗരാകണം.
ഇത് ഒരു നിസ്സാരമായ നവമാധ്യമ ചര്‍ച്ച എന്നതിലുപരി വളരെ അപകടം പിടിച്ച നാടിനാപത്തായ ഒരു പ്രവര്‍ത്തിയാണ്. പലതരം ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് നേടിയെടുത്തതാണ് ക്യുവര്‍ മനുഷ്യര്‍. കേരളം പോലൊരു സ്ഥലത്തെ വിസിബിലിറ്റി അതിനെ ഒക്കെ പിറകോട്ട് വലിക്കുന്ന ഇത്തരം നടപടികളെ നിയപരമായി നേരിടണം. പോലീസും ഭരണകൂടവും ഇത്തരം വിഷയത്തില്‍ ഇടപെടണം. വലിയ ഒരു സൈബര്‍ ആപത്തിനെയാണ് കേരളം നേരിടാന്‍ പോകുന്നത്. ഇടതുപക്ഷ ഗവണ്മെന്റ് 2018 തന്നെ ട്രാന്സ്ജെന്റര് മനുഷ്യരെ ട്രാന്‍സ് വ്യക്തികള്‍ എന്ന് അഭിസംബോധന ചെയ്യണം എന്നുള്ള നിയമം പാസാക്കിയ ഈ സംസ്ഥാനത്ത് അവരുടെ പേരിടല്‍ ചടങ്ങ് നടത്താന്‍ സാബുമോന് ആരാടാ? ഞങ്ങളുടെ തന്തയോ തള്ളയോ ആയി ചമയാന്‍ താനാരുവാ ?