മലയാളികളുടെ പ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ് 2വിലെ മത്സരാര്‍ത്ഥിയായിരുന്നു ദയ അശ്വതി. അടുത്തിടെയായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ രണ്ടാം ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ദയ അശ്വതി.
തന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. അടുത്തിടെയാണ് തന്റെ രണ്ടാം വിവാഹം കഴിഞ്ഞത് ദയ സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. എന്നാല്‍ രണ്ടാംവിവാഹജീവിതവും തകര്‍ന്നുവെന്നും രണ്ടാം ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്നും ലൈവ് വീഡിയോയിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദയ അശ്വതി.
‘ഇനി പ്രണയം ഉണ്ടാകില്ല എന്ന് പറയാന്‍ പറ്റില്ല. മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ തീര്‍ച്ചയായും കണ്ടെത്തും. ഉണ്ണിയെ വേണ്ടെന്ന് വെച്ചു. പുള്ളിയുടെ ഭാര്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അയാളുടെ തലയ്ക്ക് വട്ടുണ്ടെന്നത്.സൂക്ഷിക്കണമെന്നു അവര്‍ പറഞ്ഞിരുന്നു.’- ദയ അശ്വതി പറയുന്നു.
‘ ഉണ്ണി ഷാള്‍ എടുത്ത് എന്റെ കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മാനസികരോഗമാണെന്ന് പറഞ്ഞ് ഭാര്യ ഇട്ടിട്ടു പോയി. വണ്മാന് ഷോയിലെ ലാല്‍ ചെയ്ത കഥപാത്രം പോലെയാണ് അനൂപ് എന്ന ഉണ്ണി.’- ദയ അശ്വതി പറയുന്നു.
‘എന്നെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ നോക്കി. ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. എന്റെ കാലുകള്‍ പിടഞ്ഞു. എന്റെ ഓര്മ നഷ്ടപ്പെട്ടു. എന്നെ കൊല്ലാന്‍ നോക്കിയ ഒരു വ്യക്തിയെന്ന രീതിയില്‍ ഇനി എനിക്ക് പറ്റില്ല. ഞാന്‍ ജീവിക്കുന്നത് എന്റെ മക്കള്‍ക്ക് വേണ്ടിയാണ്. ഈ പോക്ക് പോയാല്‍ എന്താകുമെന്ന് എനിക്കറിയില്ല. ബിഗ് ബോസില്‍ നിന്നും കിട്ടിയ പൈസ ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഒരു പൊട്ടിയായിട്ട് മരിക്കാനായിരിക്കും എനിക്ക് യോഗം.’- ദയ അശ്വതി വെളിപ്പെടുത്തുന്നു.