സിനിമാതാരങ്ങള്‍ പലപ്പോഴും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രങ്ങള്‍ ഏറ്റുവാങ്ങുന്നത്. പലതും നിമിഷനേരം കൊണ്ട് സൈബര്‍ ലോകത്ത് ശ്രദ്ധനേടാറുമുണ്ട്.
അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഒരു താരദമ്പതികളുടെ കുട്ടിക്കാല ചിത്രങ്ങളാണ്. നടന് ബിജു മേനോന്റെയും നടി സംയുക്ത വര്‍മ്മയുടെയും കുട്ടിക്കാലത്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ചിത്രം കണ്ടാല്‍ നടി സംയുക്തമേനോനെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ചെറിയ മാറ്റങ്ങള്‍ മാത്രമേ സംയുക്തയ്ക്ക് വന്നിട്ടുള്ളു. എന്നാല്‍ ബിജു മേനോനെ പെട്ടെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്തായാലും ഈ താര ദമ്പതികളുടെ കുട്ടിക്കാല ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.
‘മഴ’, ‘മേഘമല്‍ഹാര്‍’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് സംയുക്തയും ബിജുമേനോനും ഒന്നിച്ച് അഭിനയിച്ചത്. എങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം കവരാന്‍ ഇരുവര്‍ക്കും കഴിഞ്ഞു.
ബിജു മേനോനെ വിവാഹം ചെയ്ത് സിനിമാ അഭിനയത്തോട് വിട പറഞ്ഞ സംയുക്ത എന്ന് തിരിച്ച് വരുമെന്ന് ആരാധകരെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കാറുണ്ട്. എന്നാല്‍ തന്റേതായ ലോകത്ത് തിരക്കിലാണ് സംയുക്ത. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.