ബിഗ് ബോസിന്റെ ആദ്യ സീസണിലൂടെ പ്രേക്ഷക പ്രീതി ഏറ്റുവാങ്ങിയ താരമാണ് ബഷീര്‍ ബഷി. ഇന്ന് ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് പ്രിയങ്കരരാണ്. സമൂഹമാധ്യമത്തില്‍ സജീവമായ ബഷീര്‍ ബഷിയും രണ്ട് ഭാര്യമാരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇവര്‍ പങ്കുവക്കുന്ന പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ബഷീര്‍ ബഷി രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, പ്രേക്ഷകര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് ബഷീര്‍ ബഷി നല്കിയ ഉത്തരമാണ് ശ്രദ്ധേയമാകുന്നത്.
തന്റെ വിവാഹം ഒരു ഹലാല്‍ വിവാഹമായിരുന്നുവെന്ന് പറയുകയാണ് ബഷീര്‍. ‘രണ്ട് വിവാഹവും ഞാന്‍ ഹലാല്‍ വിശ്വാസങ്ങള്‍ മാനിച്ച് കൊണ്ടാണ് ചെയ്തത്. എന്റെ ആദ്യ ഭാര്യയുടെയും അവരുടെ കുടുംബക്കാരുടെയും സമ്മതപ്രകാരമായിരുന്നു രണ്ടാമത് വിവാഹം കഴിച്ചത്.
പലരും എന്റെ ഭാര്യമാരെ തമ്മില്‍ തെറ്റിക്കാന്‍ നോക്കാറുണ്ട്. ആദ്യമൊക്കെ രണ്ട് ഭാര്യമാരില്‍ ആരെയാണ് ഇഷ്ടമെന്നായിരുന്നു ചോദ്യം, എന്നാല്‍ ഇപ്പോള്‍ ദാമ്പത്യജീവിതം എങ്ങനെയാണെന്ന് വരെ ചോദിച്ച് തുടങ്ങി’ എന്ന് പറയുകയാണ് ബഷീര്‍.
രണ്ട് ഭാര്യമാരുള്ളപ്പോള്‍ എങ്ങനെയാണ് കുടുംബ ജീവിതം സുഗമമായി പോവുന്നതെന്നായിരുന്നു മിക്കവരും ബഷീറിനോട് ചോദിച്ചത്. കല്ലുമ്മക്കായ എന്ന വെബ്സീരീസ് ബഷീറും ഭാര്യമാരും ചേര്‍ന്ന് ഒരുക്കിയിരുന്നു. ഇതിനു വന്‍ പിന്തുണയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. യൂട്യൂബ് ചാനലും പ്രേക്ഷര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.