കോഴിക്കോട്: ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ശനിയാഴ്ചയോടെ ഭൂമിയില്‍ പതിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് ഈ റോക്കറ്റ് വീണേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ ലാര്‍ജ് മോഡ്യുലാര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാന ഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം തിരിച്ചിറക്കത്തിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടത്.
സംഭവത്തില്‍ ചൈനയ്ക്കെതിരെ ഹാസ്യരൂപേണ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ” ചൈന 3000 കോടി ചെലവാക്കി മുകളിലോട്ടു വിട്ടു , ഒടുവില്‍ തകര്‍ന്നു മൂക്കും കുത്തി താഴേക്കു പതിക്കുന്ന റോക്കറ്റ് ചിലപ്പോള്‍ ജനസാന്ദ്രത ഉള്ള സ്ഥലങ്ങളില്‍ പതിക്കാം എന്ന് വാര്‍ത്ത.
ചൈന കാരണം മനുഷ്യന് ജീവിക്കുവാന്‍ പറ്റാതായി. ആദ്യം ചൈന ഉണ്ടാക്കിയ കൊറോണ കാരണം മാസ്ക് വെക്കേണ്ടി വന്നു . … ദാ, ഇപ്പോള്‍ ചൈനയുടെ പരാജയപ്പെട്ട റോക്കറ്റ് ഭൂമിയിലേക്ക് വന്നു തലയില്‍ വീഴാതിരിക്കുവാന്‍ ഹെല്‍മെറ്റ്, ഇനി ചൈനാക്കാര്‍ കാരണം എന്നാണാവോ മൂക്കില്‍ പഞ്ഞി വെക്കേണ്ടി വരിക”- എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
മക്കളെ ..
വീടിന്റെ പുറത്തേക്കു ഒന്നും ഇറങ്ങേണ്ട. കരുതി ഇരുന്നോ..
ചൈന 3000 കോടി ചെലവാക്കി മുകളിലോട്ടു വിട്ടു , ഒടുവില്‍ തകര്‍ന്നു മൂക്കും കുത്തി താഴേക്കു പതിക്കുന്ന റോക്കറ്റ് ചിലപ്പോള്‍ ജനസാന്ദ്രത ഉള്ള സ്ഥലങ്ങളില്‍ പതിക്കാം എന്ന് വാര്‍ത്ത.
ചൈന കാരണം മനുഷ്യന് ജീവിക്കുവാന്‍ പറ്റാതായി.
ആദ്യം ചൈന ഉണ്ടാക്കിയ കൊറോണ കാരണം മാസ്ക് വെക്കേണ്ടി വന്നു . … ദാ, ഇപ്പോള്‍ ചൈനയുടെ പരാജയപ്പെട്ട റോക്കറ്റ് ഭൂമിയിലേക്ക് വന്നു തലയില്‍ വീഴാതിരിക്കുവാന്‍ ഹെല്‍മെറ്റ്, ഇനി ചൈനാക്കാര്‍ കാരണം എന്നാണാവോ മൂക്കില്‍ പഞ്ഞി വെക്കേണ്ടി വരിക .
ശാസ്ത്രം തോറ്റു . ഇനി ദൈവം തന്നെ രക്ഷ .(പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
നിയന്ത്രണം വിട്ട്താഴേക്ക് പതിക്കുന്നത് 21 ടണ്‍ ഭാരമുള്ള റോക്കറ്റാണ്. അന്തരീക്ഷത്തിലെ യാത്രയില്‍ റോക്കറ്റ് കത്തി നശിക്കും എന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ റോക്കറ്റ് ഭൂമിയില്‍ എവിടേക്കാവും പതിക്കുക എന്ന് കൃത്യമായി നിര്‍ണയിക്കാന്‍ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കി കഴിഞ്ഞു.
സെക്കന്റില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തിലാണ് ഇപ്പോള്‍ ഇതിന്റെ സഞ്ചാരം. 100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റ് സാറ്റ്ലൈറ്റ് ട്രാക്കറുകളിലൂടെ നിരീക്ഷിക്കുന്നുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ ഭൂമിയെ ചുറ്റാന്‍ സാധിക്കും വിധം വേഗത്തിലാണ് ഇതിന്റെ സഞ്ചാരം നിശ്ചയിച്ചിരുന്നത്.
കഴിഞ്ഞ തവണ ചൈന ലോങ് മാര്‍ച്ച് 5 റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാനമായ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീണ് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.