കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നുവെന്ന് ഒമര്‍ലുലു പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ വിമര്‍ശനം. കേരളത്തില്‍ കോവിഡ് രൂക്ഷമാകും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല, ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞുവെന്ന് ഒമര്‍ലുലു പറഞ്ഞു.
ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് പൊലീസ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചത്. രാജ്യത്ത് നിയന്ത്രണാതീതമായി കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ്, പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സംസ്ഥാനങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കുന്നത്.
ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
‘നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷമാകും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ’.