കൊച്ചി: തെറി വിളിക്കുന്നവര്‍ക്ക് അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കുമെന്ന് സംവിധായകന് ഒമര്‍ലുലു. തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും തനിക്ക് അറിയില്ലെന്നും ഒമര്‍ലുലു വ്യക്തമാക്കി.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഒമര്‍ലുലു ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ ഒരാള്‍ മോശമായി പ്രതികരിച്ചിരുന്നു. ഇതിന് ഒമര്‍ലുലു മറുപടി നല്‍കിയത് അതേ ഭാഷയില്‍ തന്നെയായിരുന്നു. പിന്നാലെ സംവിധായകനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഒമര്‍ ലുലു.
”ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്റെ വെല്‍വിഷേര്‍സ്സ് എന്ന് പറയുന്ന കുറച്ച് പേര് ഫോണ്‍ ചെയ്തും മെസ്സേജ് അയച്ചും അഭിപ്രായം പറഞ്ഞു.ഞാന്‍ വളരെ സാധാരണ ഒരു വീട്ടില്‍ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളര്‍ന്ന ആളാണ്”- ഒമര്‍ലുലു പറഞ്ഞു.
ഒമര്‍ലുലുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നലെ എന്റെ പെയ്ജില് ഒരുത്തന് എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്റെ വെല്‍വിഷേര്‍സ്സ് എന്ന് പറയുന്ന കുറച്ച് പേര് ഫോണ്‍ ചെയ്തും മെസ്സേജ് അയച്ചും അഭിപ്രായം പറഞ്ഞു.ഞാന്‍ വളരെ സാധാരണ ഒരു വീട്ടില്‍ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളര്‍ന്ന ആളാണ്.
തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി……..
ഇപ്പോഴും ഇഷ്ടമുള്ള പഴയ കൂട്ടുകാരെ കണ്ടാ ‘മൈരെ കൊറെ നാളായല്ലോ കണ്ടിട്ട്’ എന്നാണ് ചോദിക്കാറ് അത് കൊണ്ടു ഞാന്‍ BadBoy ആവുകയാണ് എങ്കില്‍ ആവട്ടെ…..