തൃശ്ശൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വാനോളം പുകഴ്ത്തി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം എന്തായാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനം മികച്ചതാണെന്ന് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റ് രമേശ് ചെന്നിത്തലയെ പ്രശംസിച്ചത്. ചെന്നിത്തല വെറുതേ ഒരു കാര്യത്തിലും ആരോപണം ഉന്നയിക്കുന്ന ഒരു വ്യക്തിയല്ല, ഉന്നയിച്ച ഭൂരിഭാഗം ആരോപണത്തിലും അദ്ദേഹം വിജയം കണ്ടിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കേരളത്തിന്റെ വരുന്ന ഇലെക്ഷന് റിസള്‍ട്ട് എന്തായാലും ഒരു പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ രമേശ് ചെന്നിത്തല ജിയുടെ പ്രകടനം മികച്ചത് ആയിരുന്നു എന്നാണു എന്റെ അഭിപ്രായം . ചെന്നിത്തല ജി വെറുതേ ഒരു കാര്യത്തിലും ആരോപണം ഉന്നയിക്കുന്ന ഒരു വ്യക്തിയല്ല… ഉന്നയിച്ച ഭൂരിഭാഗം ആരോപണത്തിലും അദ്ദേഹം വിജയം കണ്ടിട്ടുണ്ട്…
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആദ്യ വര്‍ഷം പതുക്കെ തുടങ്ങി എങ്കിലും പിന്നീട് കത്തി കയറി . പക്ഷെ പൗരത്വ ഭേദഗതി പ്രശ്നത്തില്‍ LDF സമര പന്തലില്‍ പോയത് ശരിയായില്ല എന്നാണ് എനിക്ക് തോന്നിയത് . സമരം ലീഗിനോടൊപ്പം സ്വന്തം നിലയില്‍ സമരം ചെയ്യണം ആയിരുന്നു .
ലോകസഭയില്‍ 19 നേടിയത് ഇദ്ദേഹത്തിന്റെ വിജയം ആയിരുന്നു . കൂടുതലും LDF നേ മുന്‍തൂക്കം ഉണ്ടാകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഫ് പുറകോട്ടു പോയത് മുതല്‍ ആണ് ചില ഘടക കക്ഷി നേതാക്കള്‍ തന്നെ ഇദ്ദേഹത്തെ പാര വെച്ച് തുടങ്ങിയത്.
എന്നാല്‍ കേരളത്തിലെ ചില TV ക്കാര് ഇപ്പോള്‍ നടത്തിയ സര്‍വേകളില്‍ ഇദ്ദേഹത്തെ മനഃപൂര്‍വം റേറ്റിംഗ് കുറച്ചു കാണിക്കുന്നു . ഇലക്ഷന് മുന്‍പ് നടത്തുന്ന ഇത്തരം സര്‍വ്വേകള്‍ നിരോധിക്കണം . അത് റിസള്‍ട്ടിനെ ബാധിക്കുവാന്‍ സാധ്യത ഉണ്ട്.
(വാല്‍കഷ്ണം . ഇനി UDF അധികാരത്തില്‍ വന്നാലും ഇദ്ദേഹത്തെ അവരുടെ മുന്നണിയിലെ ചില ഘടക കക്ഷികള്‍ മുഖ്യമന്ത്രി ആകുവാന്‍ സമ്മതിക്കും എന്ന് തോന്നുന്നില്ല . അതല്ല, ചില TV survey സത്യമായി വന്നാല്‍ , (LDF 80, UDF 53, BJP 7) LDF തുടര്‍ ഭരണം കിട്ടിയാല്‍ ഇദ്ദേഹത്തെ വീണ്ടും പ്രതിപക്ഷ നേതാവ് എങ്കിലും ആക്കുവാന് സാധ്യത കുറവാണ് എന്നാണ് എനിക്ക് തോന്നുന്നത് . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ പ്രകടനം നന്നായിരുന്നു ..)
By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്കാരിക നായകന്മാര്ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )