ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് താരം അറിയിച്ചു. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തനം.
തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന ഷക്കീല നിലവില്‍ സിനിമാ തിരക്കുകള്‍ ഇല്ലാതെ ചെന്നൈയില്‍ താമസിച്ച് വരികയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 110 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഷക്കീല. തുടക്കത്തില്‍ അഡള്‍ട്ട്സ് ഓണ്‍ലി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം പൊടിപൊടിക്കുകയാണ്. മലപ്പുറത്തിന് ഊര്‍ജം പകരാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജില്ലയില്‍ എത്തും.
വൈകിട്ട് 4 മണിക്ക് പട്ടാമ്പിയില്‍ നിന്നു ഹെലികോപ്റ്റര്‍ മാര്‍ഗം പൊന്നാനിയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി 4.15ന് അവിടെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് 5.30ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന പരിപാടിയിലും പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ആര്യാടന് ഷൗക്കത്ത് അറിയിച്ചിരുന്നു.