പ്രേക്ഷകര്‍ ഏറേ ആകാംഷയോടെ കാത്തിരുന്ന ഫഹദ് ഫാസില്‍-അമല്‍നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വരത്തന്’ എന്ന ചിത്രത്തില്‍ നസ്രിയ ആലപിച്ച ഗാനം പുറത്തിറങ്ങി. പുതിയൊരു പാതയില്‍..! എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
സുഷിന് ശ്യാമം ഇണം നല്കിയ ഗാനത്തിന് വിനായക് ശശികുമാരാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നസ്രിയ നസിമും, അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമല്‍ നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമായ വരത്തനില്‍ ക്യാമറ ചലിപ്പിക്കുന്നത് ലിറ്റില്‍ സ്വയംപാണ്.