ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമ നടന് ഉണ്ണിമുകന്ദന്.
ട്വിറ്ററിലൂടെയായിരുന്നു ഉണ്ണിമുകുന്ദന്റെ പ്രതികരണം. ‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാല്‍ ഞങ്ങള്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുകയും ചെയ്യും’.- ഉണ്ണി മുകുന്ദന് ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോഹ്ലി അനില്‍ കുംബ്ലെ എന്നിവരും പ്രതികരിച്ചു.
”ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.” എന്നാണ് സച്ചിന് പറഞ്ഞത്.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള് ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ലോകത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന.
പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഇന്ത്യന്‍ സെലിബ്രറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്.