ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആരാധകരെ ആവേശത്തിലാഴ്ത്തി കെജിഎഫ്2 റിലീസ് തീയ്യതി പുറത്തുവിട്ടു. പ്രേക്ഷകരുടെ മാസ്സ് ഹീറോ റോക്കിഭായ്യെ വരവേല്‍ക്കാന്‍ തീയ്യേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. 2021 ജൂലൈ 16നാണ് കെജിഎഫ് 2 തീയ്യേറ്ററുകളിലെത്തുക.
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമായിരുന്നു കെജിഎഫ് 2. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെജിഎഫ്. രണ്ടാം ഭാഗത്തില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ അര്‍പ്പിച്ചിരിക്കുന്നത്. നടന് പൃഥ്വിരാജും ചിത്രത്തിന്റെ റിലീസ് തിയ്യതി പങ്കുവച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തിലെ തീയ്യേറ്ററുകളില്‍ കെജിഎഫ് 2 പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ടീസറുകളും ലൊക്കേഷന്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. കെജിഎഫ് ഒന്നാം ഭാഗം വന്‍ വിജയമായിരുന്നു. നായകനായ യാഷിന്റെ ഗംഭീര പ്രകടനം വലിയ രീതിയില്‍ കൈയ്യടി നേടിയിരുന്നു.
ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് കെജ്എഫ് ചാപ്റ്റര്‍ 2ല്‍ വില്ലന്‍ അധീരയായി പ്രത്യക്ഷപ്പെടുന്നത്. രണ്ടാം ഭാഗത്തില്‍ 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് 2018 ഡിസംബര്‍ 21നായിരുന്നു.