പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പുത്തന്‍ ഫോട്ടൊസ് ഏറ്റെടുത്ത് സൈബര്‍ ലോകം. ഇത്തവണ താരത്തിന്റെ ഫോട്ടോസിനേക്കാളും പ്രേക്ഷക ശ്രദ്ധ നേടുന്നത് അതിന്റെ ക്യാപ്ഷനിലാണ്. താരത്തിന്റെ ചുരുണ്ട മുടി ഹൈലൈറ്റ് ചെയ്യത്തക്ക രീതിയിലുള്ളതാണ് ഫോട്ടോസ്. അതിന്റെ ക്യാപ്ഷന്‍ ആണേല്‍ ഇങ്ങനേയും….
ഈ ഫോട്ടോസ് എനിക്ക് ഫ്രീയായി ‘ചീപ്പ്’ തന്ന ഫാന്‍സി സ്റ്റോറിലെ ആ ‘മാമന്’ ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു..!
എന്നാണ് പൂര്‍ണ്ണിമ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം ഫോട്ടോസ് പങ്കുവെച്ചിട്ടുള്ളത്.
നടി എന്നതിനപ്പുറം ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം പൂര്‍ണിമ തന്റേതായൊരു സ്റ്റെല്‍ കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂര്‍ണിമയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്.
നിരവധി നല്ല സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച മലയാള സിനിമയുടെ പ്രിയ താര ദമ്പതികള്‍ കൂടിയാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരും സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്.