മാസങ്ങള്‍ക്ക് ശേഷം തിയ്യറ്ററില്‍ സിനിമ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്. പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്ശനുമൊപ്പമായിരുന്നു വിനീത് തിയ്യറ്ററില്‍ ഇളയദളപതി വിജയ് ചിത്രം മാസ്റ്റര്‍ കാണാനെത്തിയത്.
സാധാരണ മാസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് മാസ്റ്ററെന്നായിരുന്നു സിനിമ കണ്ടതിന് ശേഷം താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘അവസാനം, ബിഗ് സ്ക്രീനില്‍ തന്നെ മാസ്റ്റര്‍ കാണാന്‍ സാധിച്ചു. ചിത്രം ഇഷ്ടപ്പെട്ടു, സാധാരണ മാസ് സിനികളില്‍ നിന്നും വ്യത്യസ്തമായി നിര്‍മ്മിച്ച ചിത്രം’
തിയ്യറ്ററില്‍ നിന്നുള്ള സെല്‍ഫിക്കൊപ്പം വിനീത് കുറിച്ചു.
പ്രണവിനെയും കല്യാണിയെയും പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങിന് ബ്രേക്ക് നല്‍കിയാണ് സിനിമ കാണാന്‍ മൂവരും എത്തിയത്. ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മാസ്റ്ററിന്റെ സംവിധായകന് ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ട് വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ…
‘അവസാനം മാസ്റ്റര്‍ ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിച്ചിരിക്കുന്നു. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. സാധാരണ മാസ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം. ലോകേഷ് കനകരാജ്.. മാസ്റ്റര്‍ ഞങ്ങള്‍ക്ക് എന്തൊരു സന്തോഷമാണെന്നോ ഉണ്ടാക്കിയത്. ഒരുപാട് നാളിനു ശേഷം കൈയടികളും വിസിലടികളും കേട്ടത് വലിയ സന്തോഷമായിരുന്നു. ബിഗ് സ്ക്രീന്‍ അനുഭവം തിരിച്ചെത്തിച്ചതിന് നന്ദി’,