നടന് കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികള്‍ക്ക് ഇന്ന് ഏറെ പരിചിതമാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ കൃഷ്ണകുമാറിന്റെ നാല് മക്കള്‍ക്ക് ആരാധകര്‍ ഏറെയാണ്. കൃഷ്ണകുമാറിന് പുറകെ മക്കളായ അഹാനയും, ഇഷാനിയും, ഹന്‍സികയും സിനിമയിലേക്ക് ചേക്കേറിയിട്ടുണ്ട്.
എന്നാല്‍ ദിയ സിനിമയിലേക്ക് എത്തിയിട്ടില്ല. സഹോദരിമാര്‍ സിനിമയില്‍ വന്നെങ്കിലും തനിക്ക് മാത്രം ഇതുവരെയും സിനിമയില്‍ എത്തുവാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് പ്രമുഖ വ്ളോഗറും, ഇന്‍ഫ്ലുവെന്‍സറും കൃഷ്ണകുമാറിന്റെ ഇളയമകളുമായ ദിയ കൃഷ്ണകുമാര്‍.
വീട്ടിലെ മൂന്നു പേരില്‍ ആദ്യം സിനിമയില്‍ എത്തുന്നത് ഞാനായിരിക്കുമെന്നാണ് കരുതിയത്. പഠിക്കുമ്പോള്‍ കലാപരിപാടികള്‍ക്കും നാടകത്തിനുമൊക്കെ പങ്കെടുത്തിരുന്നു, സമ്മാനങ്ങളും നേടിയിരുന്നു. സിനിമയില്‍ എപ്പോള്‍ വരുമെന്ന് ചോദിച്ചാല്‍ അത് നമ്മള് അല്ലല്ലോ തീരുമാനിക്കേണ്ടതെന്ന് ദിയ കൂട്ടിച്ചേര്‍ത്തു.
വനിതയ്ക്കു നല്കിയ അഭിമുഖത്തിലാണ് ദിയ തന്റെ മനസ്സുതുറന്നത്. കുട്ടിക്കാലത്തെ സിനിമയോടുള്ള ആഗ്രഹം കണ്ടപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നുണ്ടായിരുന്നു, ഞാന്‍ ആയിരിക്കും ആദ്യം സിനിമയില്‍ എത്തുകയെന്നു. എന്നാല്‍ ആദ്യമെത്തിയത് അഹാന തൊട്ട് പിന്നാലെ ഹന്‍സികയും ഇഷാനിയും വന്നു, ഞാന്‍ മാത്രം ഇപ്പോഴും പ്ലിങ് ആയിരിക്കുന്നുവെന്ന് ദിയ പറയുന്നു.
അവസരങ്ങള്‍ പലതും വന്നിരുന്നു. ഇതിനോടകം ഇരുപത് പടങ്ങളില്‍ അഭിനയിക്കേണ്ട സമയം കഴിഞ്ഞു. ആര്‍ക്കും വേണ്ടാത്ത ഇരുപതു പടങ്ങളില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഭേദം മികച്ച ഒരു പടം ചെയ്യുന്നതല്ലേ. അഥവാ ഒരു സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ ഇന്‍സ്റ്റാഗ്രാമിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയാമെന്നും ദിയ പറഞ്ഞു.
തന്റെ ചാനലില്‍ ഇപ്പോള്‍ ധാരാളം വീഡിയോസ് അപ്ലോഡ് ചെയ്യുന്നുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് എല്ലാവരും ബുദ്ധിമുട്ടിയപ്പോള്‍ ഞാന്‍ മാത്രം കുറെ ക്യാഷ് ഉണ്ടാക്കി. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഞാന്‍ ഇന്‍ഫ്ലുവെന്‍സറാണ്. കുറെ ബ്രാന്‍ഡുകള്‍ എന്നെ സമീപിക്കുന്നുണ്ട്- ദിയ പറയുന്നു.