താന്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ചവരൊക്കെ തന്നെ വിട്ടുപോയെന്ന് നടന് ബാല.എന്നാല്‍ ആത്മഹത്യയെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍ താന്‍ മരിച്ച് ജീവിക്കുകയായിരുന്നു എന്നും ബാല പറഞ്ഞു.. റിപ്പോര്‍ട്ടര്‍ ലൈവിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് താരം പറഞ്ഞു. ‘ആത്മഹത്യയെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ മരിച്ച ജീവിക്കുകകയായിരുന്നു. ഞാന്‍ സ്നേഹിച്ച പലരും എന്നെ ഉപേക്ഷിച്ചു പോയി. നിയമപരമായ അടിസ്ഥാന അവകാശങ്ങള്‍ പോലും എനിക്ക് നഷ്ടമായിട്ടുണ്ട്. എന്നാല്‍ ഞാന്‍ വിട്ടുകൊടുത്തില്ല. വീണിടത്ത് നിന്ന് പട പട പട എന്നും പറഞ്ഞു കയറി വന്നു.’ ബാല പറഞ്ഞു.
‘ഈ കൊവിഡ് വന്നപ്പോള്‍ പലരും എന്നെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഞാനൊക്കെ എന്നേ ആത്മഹത്യ ചെയ്യേണ്ടിയിരുന്നു. ഈ അഭിമുഖം കണ്ടാല്‍ ചിലര്‍ക്കെങ്കിലും ഒരു മോട്ടിവേഷന്‍ തോന്നണം. അതിനായാണ് ഇത് ഇവിടെ പറയുന്നത്, ബാല കൂട്ടിച്ചേര്‍ത്തു.
എല്ലാവര്ക്കും അവരവരുടേതായ വേദനകള്‍ ഉണ്ടാകുമെന്നും അതിന് യാതൊരു വേര്‍തിരിവുകള്‍ ഇല്ലെന്നും ബാല പറയുന്നു. എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട. പക്ഷെ ജീവിതത്തിലെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളവരായിരിക്കണം എന്ന് മാത്രം.
ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. ജീവീതത്തില്‍ തന്നെ ഒരു കാര്യത്തില്‍ മാത്രം തകര്‍ക്കാന്‍ എളുപ്പമല്ല. പക്ഷെ എനിക്ക് എല്ലാ ഭാഗത്തുനിന്നും അടി കിട്ടി. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തു.
എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി. അന്ന് എന്നെ ചെന്നൈ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് നടന് അജിത്താണെന്നും ബാല അഭിമുഖത്തില്‍ പറഞ്ഞു.
ബാലയ്ക്ക് റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റ് നല്കി ആദരിച്ചിരുന്നു. ജനുവരി 19ന് കോട്ടയത്ത് വെച്ചാണ് ബാലയുടെ ബിരുദാനന്തര ചടങ്ങ് നടക്കുക. ബാല ചെയ്ത് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായ റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കിയത്.