തമിഴ്സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതിയുടെ ജന്മദിനമാണ് ഇന്ന്. പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ വെച്ചാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം തന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് കേക്ക് സമ്മാനിച്ചിരുന്നു. വാളുകൊണ്ട് കേക്ക് മുറിക്കുന്ന താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിച്ചു.
ഇതിന് പിന്നാലെ വിജയ് സേതുപതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് സേതുപതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മാപ്പപേക്ഷ നടത്തിയത്.
തനിക്ക് പിറന്നാള്‍ ആശംസിച്ച എല്ലാവര്ക്കും വിജയ് സേതുപതി നന്ദി അറിയിച്ചിട്ടുമുണ്ട്. ‘ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഒരു വാള്. അതിനാലാണ് ആ വാളുപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റിദ്ധാരണയ്ക്ക് കാരണമായി. ഇനി ഇത്തരം കാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധ ചിലത്താം. ഈ സംഭവം ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എനിക്ക് ഖേദമുണ്ട്’, വിജയ് സേതുപതി പറയുന്നു.
വിജയ് സേതുപതിയുടെ നാല്പത്തി മൂന്നാം പിറന്നാള്‍ പ്രമാണിച്ചായിരുന്നു താരം വാളുകൊണ്ട് കേക്ക് മുറിച്ചത്. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായി. വാളുപയോഗിക്കുന്നത് ഗുണ്ടാ സംഘങ്ങളാണെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത് എന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
വിജയ് സേതുപതിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
എന്റെ ജന്മദിനത്തില് എന്നെ ആശംസിച്ച സിനിമാ മേഖലയിലെ എല്ലാ താരങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി. ഈ അവസരത്തില്‍, ജന്മദിനാഘോഷ വേളയില്‍ എന്റെ ഓഫീസില്‍ മൂന്ന് ദിവസം മുമ്പ് എടുത്ത ഫോട്ടോ ചര്‍ച്ചചെയ്യപ്പെട്ടു. പിറന്നാള്‍ കേക്ക് അതില്‍ വാളുപയോഗിച്ച് ഉപയോഗിച്ച് മുറിക്കുമായിരുന്നു.
പോണ് റാം സര് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നത്. ചിത്രത്തിന്റെ കഥ അനുസരിച്ച് പട്ടാക്ക് വാള് പ്രധാന കഥാപാത്രമായിരിക്കും. അതിനാല്‍ എന്റെ ജന്മദിനം ക്രൂവിനൊപ്പം ആഘോഷിക്കുന്നതിനിടെ ഞാന്‍ അതേ വാള് ഉപയോഗിച്ച് കേക്ക് മുറിച്ചു. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടം വെച്ചു. ഇനിമുതല്‍ അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഈ സംഭവം ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എനിക്ക് ഖേദമുണ്ട്.