മലയാളത്തിന്റെ പ്രിയതാരം മീരാ നന്ദന് നീല ഗൗണില്‍ തിളങ്ങുന്ന അതിസുന്ദരിയായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വളരെ സ്റ്റൈലിഷ് ആയ താരത്തിന്റെ ചിത്രങ്ങളുടെ പശ്ചാത്തലം കടല്ക്കരയാണ്.
ഇളം നീല നിറത്തിലുള്ള ഗൗണ്‍ ആണ് മീര ധരിച്ചിരിക്കുന്നത്. നെറ്റിന്റെ തുണിയില്‍ വളരെ സിംപിളായ വര്‍ക്ക് ഗൗണിനെ മനോഹരമാക്കുന്നു.
താരം തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ്ചെയ്തിരിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു വീഡിയോയും മീര തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. മീരയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന് മലയാള സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. സിനിമയില്‍ നിന്ന് താത്ക്കാലം വിട്ടു നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മീര. ഇപ്പോള്‍ ദുബൈയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീരയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ മീര അഭിനയിച്ചിട്ടുണ്ട്.