കൊച്ചി: മലയാളത്തിലെ പ്രശസ്തമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ് ഒന്നും രണ്ടുമെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സീസണ് മൂന്നും വരാനിരിക്കുകയാണ്. അതിനിടെ ബിഗ്ബോസ് സീസണ് മൂന്നുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആരോപണവും ഉയരുകയാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആരോപണവുമായി മോഡല്‍ ജോമോള്‍ ജോസഫിന്റെ ഭര്‍ത്താവ് വിനോ ബാസ്റ്റിനാണ് രംഗത്തെത്തിയിരിക്കുന്നത്. തട്ടിപ്പിന് പിന്നില്‍ പ്രമുഖയായ ഒരു സ്ത്രീയാണെന്നും വിനോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ബിഗ്ബോസ്സ് സീസണ് 3 – തട്ടിപ്പുകാരിയെ സൂക്ഷിക്കുക
”ബിഗ്ബോസ്സിലേക്ക് നിന്നെ ഞാന്‍ റെക്കമെന്റ് ചെയ്തിട്ടുണ്ട് കേട്ടോ, പോകാനായി നീ തയ്യാറായിരുന്നോ” ഈ ഡയലോഗ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ ആളുകളില്‍ ചിലരുടെ അടുത്ത് പ്രമുഖ സെലിബ്രിറ്റി കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞുകാണണം..
ഇനി നിങ്ങള്‍ സെലക്ടഡായി എന്ന് അറിഞ്ഞാല്‍, ഞാന്‍ റെക്കമെന്റ് ചെയ്തതുകൊണ്ടാണ് നിങ്ങള്‍ സെലക്ടായത്. നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ 20 ശതമാനമോ, 40 ശതമാനമോ ചോദിച്ചുകൊണ്ടും, നിങ്ങളെ വിമാനം കേറ്റിവിടാനായും പ്രമുഖ ഓടിയെത്തും.
ബിഗ്ബോസ്സില്‍ നിന്നും എലിമിനേറ്റായി നിങ്ങള്‍ തിരിച്ചെത്തിയാല്‍, നിനക്കീ ഭാഗ്യമൊക്കെ കിട്ടിയത് ഞാന്‍ റെക്കമെന്റ് ചെയ്തതുകൊണ്ടാണ്, ഇനി നിനക്ക് നിരവധി അവസരങ്ങള്‍ ഞാന്‍ റെഡിയാക്കിത്തരാം, നിന്റെ കാര്യം ഞാന്‍ മാനേജ് ചെയ്തോളാം, ലഭിക്കുന്ന പ്രതിഫലത്തിന്റെ 40% എനിക്ക്, 60% നിനക്ക്.. ഇതാകും അവരുടെ അടുത്ത ഡയലോഗ്..
പ്രിയ്യപ്പെട്ട വൈറല്‍ സുഹൃത്തുക്കളേ,
ബിഗ്ബോസ്സിലേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വൈറലായ ആളുകളെ പങ്കെടുപ്പിക്കാറുണ്ട്. Endemol Shine India എന്ന കമ്പനിയാണ് അവരുടെ സെലക്ഷന് പ്രോട്ടോകോള്‍ അനുസരിച്ച് പരിഗണനാ ലിസ്റ് തയ്യാറാക്കുന്നത്. അവര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിങ്ങള്‍ ഉള്പ്പെട്ടിട്ടുണ്ടേല്, നിങ്ങക്ക് അവരുടെ കോള്‍ ലഭിക്കും.
നിങ്ങള്‍ക്കും താല്പര്യമുണ്ട് എങ്കില്‍, നിങ്ങളുടെ പ്രൊഫൈല്‍ തയ്യാറാക്കി അവര്ക്കയച്ചുകൊടുക്കുകയും, അവരൂമായി അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്യും. അഭിമുഖത്തിന് ശേഷം പ്രതിഫലം നിശ്ചയിക്കുകയും, എഗ്രിമെന്റിലേക്കെത്തുകയും ചെയ്യും. പ്രതിഫലം നിശ്ചയിക്കുന്നതും എഗ്രിമെന്റ് ചെയ്യുന്നതും Asianet Studio കോംപ്ലക്സില്‍ വെച്ചായിരിക്കും.
ഒരിക്കലും ഏകപക്ഷീയമാകരുത് പ്രതിഫലം നിശ്ചയിക്കലും എഗ്രമെന്റ് വ്യവസ്ഥകളും. നിങ്ങള്‍ക്ക് വേണ്ട പ്രതിഫലം നിങ്ങള്‍ ചോദിച്ചുവാങ്ങുക. ഒരു ദിവസം പതിനയ്യായിരത്തിലോ ഇരുപതിനായിരത്തിലോ കുറഞ്ഞ തുകക്ക് പോകാതിരിക്കുക. എഗ്രിമെന്റില്‍ നിങ്ങള്‍ക്ക് പറ്റാത്ത വ്യവസ്ഥകള്‍ ഒഴിവാക്കിയും, നിങ്ങള്‍ക്ക് വേണ്ടത് കൂട്ടിച്ചേര്‍ത്തും തന്നെയേ ഒപ്പിടാവൂ.
ഇതിലൊന്നും പ്രമുഖ സെലിബ്രിറ്റിക്ക് യാതൊരു റോളുമില്ല. നിങ്ങള്‍ സെലക്ടഡായി എന്ന് നിങ്ങള്‍ പറയാതെ ഷോ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് വരെ പ്രമുഖക്ക് അറിയാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങളുടെ കഴിവിന്റെ വിയര്‍പ്പിന്റെ ഓഹരി അവിതമായി പറ്റിച്ച് കൈക്കലാക്കാനായി കെട്ടിയെഴുന്നള്ളി വരുന്നതാണ് ആയമ്മ. ആയമ്മവിളിക്കുമ്പോള് ആ കോളുകള്‍ ഒന്ന് റെക്കോര്‍ഡ് ചെയ്ത് വെച്ചേക്ക്, ഭാവിയിലേക്ക് ആവശ്യം വരും..
അവസരങ്ങള്‍ കാത്തിരിക്കുന്ന എല്ലാവര്ക്കും ആശംസകള്‍..
തട്ടിപ്പിനായി ഇറങ്ങി തിരിച്ച സെലിബ്രിറ്റിക്കും ത്രീജിയാകാനായി ആശംസകള്‍…
ബിഗ്ബോസ്സ് സീസൺ 3 – തട്ടിപ്പുകാരിയെ സൂക്ഷിക്കുക
“ബിഗ്ബോസ്സിലേക്ക് നിന്നെ ഞാൻ റെക്കമെന്റ് ചെയ്തിട്ടുണ്ട് കേട്ടോ,…
Posted by Vino Bastian C on Friday, January 8, 2021