കൊച്ചി: വിജയ് ചിത്രം ‘മാസ്റ്റര്‍’ റിലീസ് ചെയ്യാതെ മരയ്ക്കാര്‍ പുറത്തിറക്കിയാല്‍ കാണാന്‍ ആരുമുണ്ടാകില്ലെന്ന് വിജയ് ആരാധകര്‍. സംസ്ഥാനത്ത് തീയറ്റര്‍ തുറക്കുന്നില്ലെന്ന ഫിയോക്കിന്റെ തീരുമാനത്തില്‍ വിമര്‍ശനം അറിയിച്ച് രംഗത്തെത്തിയതാണ് പ്രേക്ഷകര്‍.
ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജിലാണ് വിജയ് ഫാന്‍സ് വിമര്‍ശനം അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. വിജയ് ചിത്രം ‘മാസ്റ്റര്‍’ റിലീസ് ചെയ്യാതെ മരയ്ക്കാര്‍ പുറത്തിറങ്ങുന്ന സമയത്ത് മാത്രം തീയറ്റര്‍ തുറക്കുന്ന തീരുമാനം ശരിയല്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. മാസ്റ്റര്‍ തീയറ്ററില്‍ തന്നെ തുറക്കണമെന്നും കമന്റുകളുണ്ട്.
മാസ്റ്റര്‍ പുറത്തിറക്കിയില്ലെങ്കില്‍ മരയ്ക്കാര്‍ ആരും കാണില്ല എന്നും വിജയ് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ദൃശ്യം2 തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് പലരും അഭിപ്രായപ്പെട്ടു. ഇന്ന് നടന്ന ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്.
തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലും തീരുമാനമായിരുന്നു. ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക, തീയറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവതിക്കണം തുടങ്ങിയവയാണ് നിര്‍മ്മാതാക്കളും, വിതരണക്കാരും മുന്നോട്ട് വെച്ച ഉപാധികള്‍.
ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.