ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘മാസ്റ്റര്‍’ ജനുവരി 13ന് തീയ്യറ്ററുകളിലെത്തും. നിര്‍മ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സാണ് ചിത്രത്തിന്റെ തീയ്യറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒടിടി റിലീസിനായി അനേകം ഓഫറുകളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് തിയ്യറ്ററുകള്‍ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ട് ‘മാസ്റ്റര്‍’ തീയറ്ററുകളിലേ റിലീസ് ചെയ്യുകയുള്ളൂ എന്നും നിര്‍മാതാവ് സേവ്യര്‍ ബ്രിട്ടോ മുമ്പ് വ്യക്തമാക്കിയിരുന്നു. തീയ്യറ്ററുകളില്‍ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയേയും സന്ദര്‍ശിച്ചിരുന്നു.
വിജയ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന് ആണ് നായിക. ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്ജുന് ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന് സൂര്യന് ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു.
കേരളത്തില്‍ ട്രാവന്‍കൂര്‍ ഏരിയയില്‍ മാജിക് ഫ്രെയിംസിനും കൊച്ചിന് മലബാര്‍ ഏരിയയില്‍ ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ് ചിത്രത്തിന്റെ വിതരണ അവകാശം.
തമിഴില്‍ സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം ‘സൂരരൈ പോട്ര്’ ഉള്‍പ്പടെ ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയപ്പോള്‍ ‘മാസ്റ്ററും’ ഓണ്‍ലൈന്‍ റിലീസിനാണോ എന്ന സംശയങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ സജീവമായിരുന്നു.